Home News മലമ്പുഴ ഡാം തുറന്നു

മലമ്പുഴ ഡാം തുറന്നു

100
0

ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്ക് അടുത്തെത്തിയതോടെ മലമ്പുഴ ഡാം തുറന്നു. 4 ഷട്ടറുകളാണ് വൈകീട്ട് മൂന്ന് മണിയോടെ തുറന്നത്. 10 സെന്റീമീറ്റര്‍ വീതം നാല് ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതോടെ രാവിലെ 9 മണിയോട് ഷട്ടറുകള്‍ തുറക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ട് ഉടന്‍ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 112.30 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 115.06 മീറ്ററാണ് പരമാവധി സംഭരണ ശേഷി.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നിലവില്‍ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകള്‍ കൂടാതെ മൂന്ന് ഷട്ടറുകള്‍ കൂടെ ഇന്ന് 3 മണി മുതല്‍ 0.30 മീറ്റര്‍ വീതം ഉയര്‍ത്തി ആകെ 1068.00 ക്യുസെക്‌സ് ജലം പുറത്തു വിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

 

 

Previous articleഎയര്‍ ഇന്ത്യ പൈലറ്റുമാരുടെ വിരമിക്കല്‍ പ്രായം കൂട്ടി
Next articleകെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഞായറാഴ്ച ഓടില്ല