Home News മലബാര്‍ സിമന്റ്‌സ് എംഡി മുഹമ്മദാലി വ്യവസായ വകുപ്പിന് രാജിക്കത്ത് നല്‍കി

മലബാര്‍ സിമന്റ്‌സ് എംഡി മുഹമ്മദാലി വ്യവസായ വകുപ്പിന് രാജിക്കത്ത് നല്‍കി

76
0

മലബാര്‍ സിമന്റ്‌സ് എംഡി എം മുഹമ്മദാലി രാജിവെച്ചു. മാര്‍ച്ച് 31 വരെയേ സ്ഥാനത്ത് ഉണ്ടാകു എന്നാണ് വ്യവസായ വകുപ്പിന് രാജിക്കത്തില്‍ മുഹമ്മദാലി പറഞ്ഞിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു എന്നാണ് വിശദീകരണം. അതേസമയം രാജി സ്വീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

വ്യക്തിപരമായ കാരണത്താലാണ് രാജിയെന്ന് പറയുമ്പോഴും മലബാര്‍ സിമന്റ്‌സിലെ തൊഴിലാളി യൂണിയനുകളുടെ സമ്മര്‍ദ്ദമാണ് രാജിക്ക് കാരണമെന്നാണ് സൂചന. തൊഴിലാളി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ചു എന്ന് കാണിച്ച് സിഐടിയു അടുത്തിടെ എംഡിയെ ഉപരോധിച്ചിരുന്നു. 2019 നവംബറിലായിരുന്നു മുഹമ്മദാലി മലബാര്‍ സിമന്റ്‌സ് എം ഡി യായി ചുമതലയേറ്റത്.

തൊഴിലാളി വിരുദ്ധ നിലപാടുകളും സ്ഥാപനത്തെ തകര്‍ക്കുന്ന നയങ്ങളുമാണ് മലബാര്‍ സിമന്റസ് എം ഡി മുഹമ്മദാലി സ്വീകരിക്കുന്നത് എന്നാരോപിച്ച് ജനുവരിയില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. ഭരണപക്ഷ തൊഴിലാളി സംഘടനയായ സിഐടിയു പ്രവര്‍ത്തകരാണ് എം ഡി ക്കെതിരെ രംഗത്തുവന്നത്. ദിവസവേതനക്കാരുടെ തൊഴില്‍ദിനം 20 ല്‍ നിന്ന് 15 ആക്കി വെട്ടിക്കുറച്ചു. ശമ്പള വര്‍ധനവിന്റെ പ്രൊപ്പോസല്‍ തടഞ്ഞുവച്ചു എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഉന്നയിച്ചായിരുന്നു സിഐടിയു ജീവനക്കാര്‍ എംഡിയെ ഉപരോധിച്ചത്.

Previous articleകോഴിക്കോട് ബോംബ് സ്‌ഫോടനം; ഓലപ്പടക്കത്തിന്റെ മരുന്നെടുത്ത് സ്ഫോടക വസ്തു നിര്‍മ്മിക്കാന്‍ ശ്രമമെന്ന് പോലീസ്, കേസെടുത്തു
Next articleഎസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു