Home News ഉദ്ധവിന് തിരിച്ചടി; മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെത്തന്നെ, സുപ്രിംകോടതി അനുമതി

ഉദ്ധവിന് തിരിച്ചടി; മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെത്തന്നെ, സുപ്രിംകോടതി അനുമതി

151
0

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടടുപ്പ് നാളെ തന്നെ നടത്താമെന്ന് സുപ്രീംകോടതി അനുമതി നല്‍കി. കേസില്‍ അന്തിമ കോടതി വിധി എന്താണോ അത് വോട്ടെടുപ്പിന് ബാധമാകുമെന്ന് കോടതി വ്യക്തമാക്കി. നാളത്തെ വിശ്വാസവോട്ടെടുപ്പിന് സ്റ്റേ ഇല്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. വിശ്വാസവോട്ടെടുപ്പിന്റെ ഫലം എന്തായാലും അതില്‍ കോടതിയുടെ തീര്‍പ്പ് ബാധകമാകും.

ജസ്റ്റിസ് സൂര്യകാന്ത് മിശ്ര, ജെബി പര്‍ദിവാല എന്നിരടങ്ങുന്ന അവധിക്കാല ബഞ്ചിന്റേതാണ് വിധി. ഇതുമായി ബന്ധപ്പെട്ട രൂക്ഷമായ വാക്കുതര്‍ക്കമാണ് കോടതിയില്‍ നടന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയാണ് ശിവസേന ഔദ്യോഗിക വിഭാഗത്തിനായി ഹാജരായത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ വിമതശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡേയ്ക്കും വേണ്ടി ഹാജരായി.

വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലാണ് ബിജെപി എംഎല്‍എമാര്‍ ചൊവ്വ രാത്രി ഗവര്‍ണന്‍ ഭഗത് സിങ് കോശിയാരിയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചത്.

288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണ വേണം. എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയും ചേര്‍ന്ന മഹാ അഘാഡി സഖ്യത്തിന് നിലവില്‍ 116 പേരുടെ പിന്തുണയാണ് ഉള്ളത്. എന്നാല്‍ വിമതര്‍ ഉള്‍പ്പടെ ബിജെപി സഖ്യത്തിന് 162 പേരുടെ പിന്തുണയുണ്ട്. അതേസമയം, ഒരു സഖ്യത്തില്‍ ഉള്‍പ്പെടാതെ ഏഴ് പേരും നിയമസഭയിലുണ്ട്.

 

Previous articleഔറംഗാബാദും ഉസ്മാനാബാദും ഇനിയില്ല; നഗരങ്ങളുടെ പേര് മാറ്റി ഉദ്ധവ് താക്കറെ സര്‍ക്കാര്‍
Next articleഉദ്ധവ് താക്കറെ രാജി വെച്ചു; മഹാരാഷ്ട്രയില്‍ സഖ്യ സർക്കാർ താഴെ വീണു