മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. ബിജെപിയിലെ രാഹുല്‍ നര്‍വേകറും ശിവസേനയിലെ രാജന്‍ സാല്‍വിയുമാണ് സ്പീക്കര്‍ കസേരയ്ക്കായി അങ്കത്തിനിറങ്ങുന്നത്. അതേസമയം ഗോവയിലെ റിസോര്‍ട്ടിലായിരുന്ന ശിവസേന വിമത എംഎല്‍എമാര്‍ മുംബൈയില്‍ തിരിച്ചെത്തി. ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടും.
ഏക്നാഥ് ഷിന്‍ഡെയെ ശിവസേനയില്‍ നിന്നും ഉദ്ധവ് താക്കറെ പുറത്താക്കിയെങ്കിലും ശിവസേന വിപ് അദ്ദേഹത്തിനും ബാധകമാണ്. കൂടുതല്‍ എംഎല്‍എമാരും ഒപ്പമുള്ളതിനാല്‍ യഥാര്‍ത്ഥ ശിവസേന തങ്ങളുടേതാണെന്ന് ഷിന്‍ഡെയും കൂട്ടരും വാദിക്കുന്നുണ്ടെങ്കിലും നിയമപരമായി നിരവധി കടമ്പകള്‍ പ്രതിബന്ധമായി ഇവരുടെ മുന്നിലുണ്ട്.
ശിവസേനാ വിമതന്‍ ഏക്‌നാഥ് ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കിയ ബിജെപി, 2014ല്‍ ശിവസേനയില്‍ നിന്ന് എത്തിയ രാഹുല്‍ നര്‍വേക്കറിനെ മത്സര രംഗത്ത് ഇറക്കിയത് ശ്രദ്ധേയ നീക്കമാണ്. നിയമസഭാ കൗണ്‍സില്‍ ചെയര്‍മാനും എന്‍സിപി നേതാവുമായ റാംരാജെ നിംബാല്‍ക്കറിന്റെ മരുമകന്‍ കൂടിയാണ് നര്‍വേക്കര്‍