Home News ഉപമുഖ്യമന്ത്രി, ആഭ്യന്തരം, ധനകാര്യം ഫഡ്‌നാവിസിന്; മഹാരാഷ്ട്ര മന്ത്രിസഭാ വകുപ്പ് വിഭജനം പൂർത്തിയായി

ഉപമുഖ്യമന്ത്രി, ആഭ്യന്തരം, ധനകാര്യം ഫഡ്‌നാവിസിന്; മഹാരാഷ്ട്ര മന്ത്രിസഭാ വകുപ്പ് വിഭജനം പൂർത്തിയായി

44
0

മഹാരാഷ്ട്ര മന്ത്രിസഭാ വകുപ്പ് വിഭജനം പൂർത്തിയായപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിനോടൊപ്പെ ഏക്‌നാഥ് ഷിൻഡെക്ക് നഗര വികസന വകുപ്പിന്റെ ചുമതല കൂടി നൽകി. എന്നാൽ ആഭ്യന്തരം, ധനകാര്യം, ഉപമുഖ്യമന്ത്രി എന്നീ സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസിന് നൽകി. റവന്യൂ വകുപ്പ് മന്ത്രി സ്ഥാനം രാധാകൃഷ്ണ വിഖേ പാട്ടീലിനാണ്.

വനം വകുപ്പ് മന്ത്രി സുധീർ മുൻഗന്തിവാറിനും നൽകി. ചന്ദ്രകാന്ത് പാട്ടീലാണ് ഉന്നത, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി. സ്‌കൂൾ വിദ്യാഭ്യാസമന്ത്രിയായി ദീപക് കേസർകറും കൃഷി മന്ത്രിയായി അബ്ദുൾ സത്താറും ചുമതലയേൽക്കും. വിജയകുമാർ ഗാവിറ്റിന് ആദിവാസി വികസനം വകുപ്പും നൽകി.

ജൂൺ 30 ന് ഏക്നാഥ് ഷിൻഡെ മുഖ്യമ​​ന്ത്രിയായും ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നുവെങ്കിലും മറ്റ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായില്ലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് മന്ത്രിസഭ വിഭജനം പൂര്‍ത്തിയാക്കിയത്.

Previous articleകൊച്ചിയിലെ കൊലപാതകം: പ്രതികൾ പിടിയിൽ
Next articleപോ​ലീ​സു​കാ​ര​ൻ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ