സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കിലുക്കത്തിലെ രേവതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. കിലുക്കം സിനിമയിലെ രേവതിയെ പോലെ സ്വപ്ന ഒരോ സമയത്തും ഒരോ കാര്യങ്ങളാണ് പറയുന്നത്. ഇതിനെല്ലാം വക്കാലത്ത് പിടിക്കാന്‍ പോവുന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അവസ്ഥയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേത് എന്നും അദ്ദേഹം പരിഹസിച്ചു.
പത്തനംതിട്ടയില്‍ നടന്ന ഒരു പൊതു പരിപാടിയിലാണ് സ്വരാജിന്റെ പരാമര്‍ശം. കേരളത്തിലെ കോണ്‍ഗ്രസ് കാതോര്‍ക്കുന്നത് കള്ളക്കടത്തുകാരി ആയ സ്വപ്നയുടെ വാക്കുകള്‍ക്കാണെന്നും തട്ടിപ്പുകാരിയുടെ വാക്ക് കേട്ട് തല്ലു കൊള്ളേണ്ടിവന്ന നിര്‍ഭ്യാഗ്യവാന്മാര്‍ എന്ന് കാലം യൂത്ത് കോണ്‍ഗ്രസുകാരെ വിലയിരുത്തുമെന്നും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസിനെ ഇന്ന് ഭൂതകണ്ണാടി കൊണ്ട് നോക്കിയാലും കണാന്‍ സാധിക്കില്ല. വസ്തുതാപരമായ ഒരു ആരോപണവും ഉയര്‍ത്താന്‍ യുഡിഎഫിന് കഴിയുന്നില്ലെന്നും സ്വരാജ് പറഞ്ഞു.