Home News മുല്ലപ്പെരിയാർ: തമിഴ്നാട് മുഖ്യമന്ത്രിയുടേത് ശരിയായ നിലപാടല്ലെന്ന് എം എം മണി

മുല്ലപ്പെരിയാർ: തമിഴ്നാട് മുഖ്യമന്ത്രിയുടേത് ശരിയായ നിലപാടല്ലെന്ന് എം എം മണി

227
0

 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി. വിഷയത്തില്‍ ക്യമ്പയിന്‍ സംഘടിപ്പിക്കണമെന്നും എംഎം മണി ഇടുക്കിയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇടപെടാതെ വിഷയം തീരുന്ന പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാര്‍ വിഷയം ഇത്രയധികം പ്രശ്നത്തിലാക്കിയത് കോണ്‍ഗ്രസ്സാണെന്നും എം എം മണി കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അഅധികാരത്തിലിരുന്നപ്പോളും പ്രശ്നം പരിഹരിക്കുന്നതിന് ശ്രമിച്ചിരുന്നില്ലെന്നായിരുന്നു വിമർശനം. മുല്ലപ്പെരിയാറില്‍ നിന്നും രാത്രികാലത്ത് വെള്ളം ഏകപക്ഷീയമായി മുന്നറിയിപ്പില്ലാതെ പുറത്തേക്ക് ഒഴുക്കുന്ന തമിഴ്നാടിന്റെ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ പരാമർശം.

Previous articleപിണറായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ അനുവദിക്കില്ലെന്ന് ടി സിദ്ദിഖ്
Next articleപെരിയ ഇരട്ടക്കൊലപാതകം; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്