Home News ഡൽഹി കോടതിയിൽ സ്‌ഫോടനം; ടിഫിൻ ബോംബ് ആണെന്ന് സംശയം; സ്‌ഫോടക വസ്തു കണ്ടെത്തി

ഡൽഹി കോടതിയിൽ സ്‌ഫോടനം; ടിഫിൻ ബോംബ് ആണെന്ന് സംശയം; സ്‌ഫോടക വസ്തു കണ്ടെത്തി

117
0

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെ രോഹിണി കോടതി വളപ്പിൽ സ്ഫോടനം ഉണ്ടായി. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. അവിടെ നിന്നും സ്‌ഫോടക വസ്തുക്കളും മറ്റും കണ്ടെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. ഫോറൻസിക്, നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) സംഘങ്ങൾ സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.

ലാപ്ടോപ്പിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമെന്നാണ് പ്രാഥമിക നിഗമനം. അതെ സമയം സ്ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം ടിഫിന്‍ ബോംബാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ലാപ്ടോപ്പ് നിലത്ത് കിടക്കുന്നതും പോലീസുകാര്‍ സ്‌ഫോടന സ്ഥലത്തേക്ക് ഓടിയെത്തുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തെത്തുടര്‍ന്ന് കോടതി നടപടികള്‍ഉടന്‍ നിര്‍ത്തിവച്ചു. ആറ് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

Previous articleമുല്ലപ്പെരിയാര്‍ വിഷയം, കേരളത്തിന്റെ ഹര്‍ജി നാളെ സുപ്രിംകോടതിയില്‍; ജലനിരപ്പ് 142 അടി
Next articleഅടുത്ത 4-5 വർഷത്തിനുള്ളിൽ വാണിജ്യ വാഹന ബിസിനസിൽ ടാറ്റ മോട്ടോഴ്‌സ് 1 ബില്യൺ ഡോളർ നിക്ഷേപിക്കും