Home News നുപൂര്‍ ശര്‍മ്മയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്; നടപടി സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ

നുപൂര്‍ ശര്‍മ്മയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്; നടപടി സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ

136
0

പ്രവാചകനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ നുപൂര്‍ ശര്‍മ്മയ്ക്ക് എതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കൊല്‍ക്കത്ത പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

വിദ്വേഷം പരത്തി, മതവികാരം മുറിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുമ്പാണ് നുപൂറിന് ഡല്‍ഹി പൊലീസ് നോട്ടീസയച്ചിരുന്നത്. ഉദയ്പൂര്‍ കൊലപാതകമടക്കം രാജ്യത്ത് നടന്ന അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നുപൂര്‍ ശര്‍മ്മയാണെന്ന രൂക്ഷ വിമര്‍ശനമാണ് കോടതി കഴിഞ്ഞ ദിവസം ഉന്നയിച്ചത്.

പ്രവാചക നിന്ദാ വിവാദത്തില്‍ നുപൂര്‍ ശര്‍മ്മയ്ക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചിരുന്നത്. ‘രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോന്നിനും ഈ സ്ത്രീയാണ് ഉത്തരവാദി. ഇങ്ങനെയൊക്കെ പറയാന്‍ അവര്‍ക്ക് എന്താണ് കാര്യം. അനന്തരഫലത്തെ കുറിച്ചൊന്നും ചിന്തിക്കാതെ നിരുത്തവാദപരമായ വായാടിത്തമാണ് അവര്‍ നടത്തിയത്. ഒരു പാര്‍ട്ടിയുടെ ദേശീയ വക്താവാകുന്നത് നിന്ദ്യമായ കാര്യങ്ങളെല്ലാം വിളിച്ചു പറയാനുള്ള ലൈസന്‍സല്ല.’ – ജസ്റ്റിസ് സൂര്യകാന്ത്, ജെ.ബി പാര്‍ഡിവാല എന്നിവര്‍ അടങ്ങുന്ന ബഞ്ച് പറഞ്ഞു.

 

Previous articleസംസ്ഥാനത്ത് മണ്ണെണ്ണ വില കൂടി; 100 കടന്നു
Next articleആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ചു; 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി