Home News ബംഗ്ലാദേശുമായി ദീർഘകാല സഹകരണം ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബംഗ്ലാദേശുമായി ദീർഘകാല സഹകരണം ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

356
0

ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേഷുമായുള്ള ആഴമേറിയ ബന്ധത്തിന് ഇന്ന് അമ്പതു വയസ്സ് തികയുകയാണ്. ഉഭയകക്ഷി ബന്ധം കൂടുതൽ വിപുലീകരിക്കുന്നതിനും ആഴത്തിലാക്കുന്നതിനുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി തുടർന്നും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. 1971-ൽ പുതുതായി രൂപംകൊണ്ട ബംഗ്ലാദേശിനെ ഇന്ത്യ അംഗീകരിച്ചതിന്റെ അടയാളമായാണ് ഇന്ന് ‘മൈത്രി ദിവസ്’ ആയി ആചരിക്കുന്നത്. ബംഗ്ലാദേശുമായുള്ള ബന്ധത്തിന്റെ 50 വർഷത്തെ അനുസ്മരിക്കുന്ന മൈത്രി ദിവസിൽ സന്ദേശം നൽകുകയായിരുന്നു നരേന്ദ്രമോദി.

ഈ വർഷം മാർച്ച് മാസം ബംഗ്ലാദേശ് സന്ദർശിച്ച സമയത്താണ് ഡിസംബർ 6ന് മൈത്രി ദിവസ് ആചരണമെന്ന ആശയം നരേന്ദ്രമോദി മുന്നോട്ട് വെച്ചത്. 1971 ഡിസംബർ 6നാണ് ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിച്ചത്. ബംഗ്ലാദേശ് രൂപീകരണ ശേഷം ആദ്യ പങ്കാളിത്തം ഉറപ്പുവരുത്തിയ ഔദ്യോഗിക രാജ്യമാണ് ഇന്ത്യ. ധാക്കയിലും ഇന്ത്യയിലുമടക്കം ലോകത്തിലെ 18 കേന്ദ്രങ്ങളിൽ മൈത്രി ദിനം ആചരിക്കുന്നുണ്ട്. അമേരിക്കയിലും ബ്രിട്ടനിലും ഫ്രാൻസിലും എംബസികൾ കേന്ദ്രീകരിച്ച് ഇന്ത്യയും ബംഗ്ലാദേശും പരിപാടികൾ നടത്തുകയാണ്.

Previous articleരാജ്യത്തെ പ്രായപൂർത്തിയായവരിൽ പകുതിയും രണ്ടുഡോസ് വാക്‌സിൻ എടുത്തു; ഈ വേഗത നിലനിർത്തേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി
Next articleവാളയാര്‍ കേസ്; ഡമ്മി പരീക്ഷണവുമായി സിബിഐ