Home News എല്‍ജെഡി ജെഡിഎസില്‍ ലയിക്കും; ലയന തീരുമാനം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്

എല്‍ജെഡി ജെഡിഎസില്‍ ലയിക്കും; ലയന തീരുമാനം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്

153
0

ജെഡിഎസുമായുള്ള ലയനത്തിന് എല്‍ജെഡി സംസ്ഥാന കമ്മിറ്റി തീരുമാനം. കോഴിക്കോട് നടന്ന എല്‍ജെഡി സംസ്ഥാന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ എം വി ശ്രേയംസ് കുമാര്‍ സന്നദ്ധത അറിയിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ലയന തീരുമാനമെന്ന് ശ്രേയംസ് കുമാര്‍ പറഞ്ഞു. മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുമെന്ന് എം.വി ശ്രേയാംസ് കുമാര്‍ അറിയിച്ചു. നിലവിലെ പ്രസിഡന്റ് മാത്യു ടി തോമസ് പ്രസിഡന്റായി തുടരും.

ലയന പ്രക്രിയ ലയന സമ്മേളനത്തോടെ പൂര്‍ത്തിയാവും. ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു . ഭാരവാഹിത്വങ്ങള്‍ തുല്യമായി വീതിക്കും. പാര്‍ട്ടി ഒന്നാവുമ്പോള്‍ ഭാവി കാര്യങ്ങള്‍ ആ പാര്‍ട്ടിയാണ് തീരുമാനിക്കുക.

കെ പി മോഹനന്‍ യോഗത്തിന് എത്തിയില്ല. അദ്ദേഹത്തിന് അനുകൂല നിലപാടാണ്. ഇനി എല്‍ജെഡി ഇല്ല. ജെഡിഎസ് ആയി തുടരും. പ്രസിഡണ്ട് സ്ഥാനത്തിന് പിടിമുറുക്കില്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

 

Previous articleകര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളജിലെത്തിയ വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു
Next articleസോണിയ ജി എത്രയും വേഗം സുഖം പ്രാപിക്കട്ടെ; സോണിയ ഗാന്ധിയുടെ ആരോഗ്യത്തിന് ആശംസകളുമായി പ്രധാനമന്ത്രി