ലോസ്ഏയ്ഞ്ചല്‍സ്: അമേരിക്കന്‍ ടെലിവിഷന്‍ നടി ലിന്‍ഡ്സെ പേള്‍മാന്‍ മരിച്ച നിലയില്‍. ഒരാഴ്ചയ്ക്ക് ആയി ഇവരെ കാണാതായിരുന്നു. തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 13നാണ് ഇവരെ കാണാതായത്.
43കാരിയായ ലിന്‍ഡ്സെയുടെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജനറല്‍ ഹോസ്പിറ്റല്‍, ഷിക്കാഗോ ജസ്റ്റിസ് തുടങ്ങിയ സീരീസുകളിലൂടെ ശ്രദ്ധേയായ നടിയാണ് ലിന്‍ഡ്സെ പേള്‍മാന്‍.
മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഹോളിവുഡ് ഏരിയ ഓഫിസര്‍മാര്‍ നടത്തിയ പരിശോധനയില്‍ ലിന്‍ഡ്സെ പേള്‍മാന്‍ ആണെന്നു സ്ഥിരീകരിച്ചതായി ലോസ്ഏഞ്ചല്‍സ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ലിന്‍ഡ്സെയുടെ ഭര്‍ത്താവ് വാന്‍സ് സ്മിത്ത് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.