Home News ലൈഫ് പദ്ധതി; അനാഥ സ്ത്രീകള്‍ക്ക് മുന്‍ഗണനയെന്ന് പിണറായി

ലൈഫ് പദ്ധതി; അനാഥ സ്ത്രീകള്‍ക്ക് മുന്‍ഗണനയെന്ന് പിണറായി

116
0

ലൈഫ് ഭാവന പദ്ധതിയില്‍ വീടുകള്‍ നല്‍കുന്നതിലെ മുന്‍ഗണന വിമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമുകളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നല്‍കും. വനിതാ ശിശുവികസന ഡയറക്ടറുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ ഭാവന പദ്ധതി പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി അര്‍ഹരായവര്‍ക്ക് വീടും വസ്തുവും ലഭിക്കുന്നുണ്ട്. എന്നാല്‍ വിമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമുകളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പദ്ധതി വഴി പ്രയോജനം ലഭിക്കുന്നില്ലെന്നും ഇവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കാണിച്ച് വനിതാ ശിശുവികസന ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു.

ശുപാര്‍ശ വിശദമായി പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ തീരുമാനം. പദ്ധതി വഴി വീടുകള്‍ നല്‍കുന്നതിലെ മുന്‍ഗണന ക്രമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ വരുത്തി. എന്നാല്‍ അന്തേവാസികള്‍ക്ക് നല്‍കുന്ന വസ്തുവും വീണ്ടും പണയപ്പെടുത്തുകയോ വില്‍ക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.

Previous articleസന്ദീപിന്റേത് ആര്‍എസ്എസിന്റെ ആസൂത്രിത കൊലപാതകം; കുടുംബത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി നിര്‍വ്വഹിക്കും; കോടിയേരി ബാലകൃഷ്ണന്‍
Next articleകോവിഡിന്റെ മൂന്നാം തരംഗം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തും