Home News ജീവിതപങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ച് ജീവിക്കാം; അനുമതിയുമായി ഹൈക്കോടതി

ജീവിതപങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ച് ജീവിക്കാം; അനുമതിയുമായി ഹൈക്കോടതി

147
0

ജീവിതപങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി. പങ്കാളികളിലൊരാള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഉത്തരവ്. ബന്ധുക്കള്‍ പിടിച്ചുകൊണ്ട് പോയ കോഴിക്കോട് സ്വദേശിനിയെ ആലുവ സ്വദേശിനിയ്‌ക്കൊപ്പം ഹൈക്കോടതി വിട്ടു. ആലുവ സ്വദേശി ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് നടപടി.

കോഴിക്കോട് സ്വദേശിനിയായ പങ്കാളിയെ കാണാനില്ലെന്ന് പറഞ്ഞാണ് ആലുവ സ്വദേശിനി ആദില നസ്രിന്‍ 26ന് പരാതി നല്‍കിയത്. എന്നാല്‍ ആലുവ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ കോഴിക്കോട് സ്വദേശിനിയെ കുടുംബം ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നാണ് ആദില പരാതി നല്‍കിയത്.

പതിനെട്ട് വയസ് പൂര്‍ത്തിയാക്കിയ ആര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ രാജ്യത്ത് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കിയത്.

 

Previous articleകോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ആനന്ദ് ശര്‍മ്മ പാര്‍ട്ടി വിടുന്നു, ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്
Next articleതൃക്കാക്കരയിലെ കളളവോട്ട്; ആല്‍ബിന് എല്‍ഡിഎഫുമായി ബന്ധമുണ്ടെന്ന് പൊലീസ്