Home News ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ച; സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കും

ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ച; സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കും

44
0
ശബരിമല ശ്രീകോവിലിലെ സ്വര്‍ണം പൊതിഞ്ഞ ഭാഗത്തുണ്ടായ ചോര്‍ച്ചയില്‍ സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കും. 45 ദിവസം കൊണ്ട് പരിഹാരക്രിയകള്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ പറഞ്ഞു.
 ചോര്‍ച്ച വന്നതോട വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്‍പങ്ങളില്‍ പതിക്കുന്നുണ്ട്. മാസപൂജ സമയത്ത് ഭക്തജനത്തിരക്കായതിനാല്‍ അറ്റകുറ്റപണികള്‍ നടന്നില്ല. പ്രശ്‌നം വേഗം പരിഹരിച്ചില്ലെങ്കില്‍ ശ്രീകോവിലിലെ തടികള്‍ക്ക് കേടുപാട് സംഭവിക്കാന്‍ സാധ്യതയുണ്ട്.
കാലപ്പഴക്കമാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് അറിയുന്നത്. ആഗസ്റ്റ് അഞ്ചിന് സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി പരിശോധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഇതിനായി കോടതിയുടെ അനുമതി തേടും. കൂടാതെ തന്ത്രി, ദേവസ്വം കമ്മിഷണര്‍ തുടങ്ങിയവരെയും ബോര്‍ഡ് പ്രതിനിധികള്‍ കാര്യങ്ങള്‍ ധരിപ്പിക്കും. പ്രത്യേക ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും അറ്റകുറ്റപ്പണികള്‍ നടത്തുക.
Previous article ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും സ്വതന്ത്രനായി തുടരും; യശ്വന്ത് സിന്‍ഹ
Next articleപുതിയ വിജ്ഞാപനം ഉടന്‍; ഒമ്പത് ജില്ലകളില്‍ സാമൂഹികാഘാത പഠന കാലാവധി അവസാനിച്ചു,പുതിയ വിജ്ഞാപനം ഉടനെന്ന് കെ റെയില്‍