ചൈനയില്‍ മൃഗങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന ലംഗ്യാ വൈറസ് മനുഷ്യരില്‍ സ്ഥിരീകരിച്ചു. ഹെനിപാാ വൈറസ് എന്നും അറിയപ്പെടുന്ന വൈറസ് ഷാന്‍ഡോംഗ്, ഹെനാന്‍ പ്രവിശ്യകളിലെ 35 പേരില്‍ കണ്ടെത്തിയെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മനുഷ്യര്‍ക്ക് പുറമെ ചൈനയിലെ 2% ആടുകളിലും 5% നായകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്
ലംഗ്യ വൈറസ് ബാധിച്ച് ഇതുവരെ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ വിദഗ്ധര്‍ സ്ഥിതിഗതികള്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. രോഗബാധിതര്‍ക്ക് പനി, ക്ഷീണം, ചുമ, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളുണ്ട്. നിലവില്‍ വൈറസ് ബാധയുള്ള 35ല്‍ 26 പേര്‍ക്കും സമാന ലക്ഷണങ്ങളുണ്ട്.
നിലവില്‍ ഹെനിപാവൈറസിന് വാക്സിനോ ചികിത്സയോ ഇല്ല. രോഗ സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചികിത്സാ രീതികള്‍ മാത്രമാണ് ഏക വഴി. എന്നാല്‍ ഹെനിപാവൈറസുകള് പൊതുവെ മരണകാരിയല്ലെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വിദഗ്ധര്‍ പറയുന്നു. ലംഗ്യ വൈറസ് പുതുതായി കണ്ടെത്തിയ വൈറസായതുകൊണ്ട് തന്നെ തായ്വാനിലെ ലബോറട്ടറികളില്‍ ഇവ കണ്ടെത്താനുള്ള ഫലപ്രദമായ ടെസ്റ്റിംഗ് രീതികള്‍ പരീക്ഷിച്ചുവരികയാണ്.