Home News കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍

258
0

പാട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചി സിബിഐ കോടതി.കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലാണ് വിധിയുണ്ടായത്. സംഭവം നടന്ന് 25 വര്‍ഷത്തിന് ശേഷമാണ് വിധി പുറത്തുവന്നിരിക്കുന്നത്.

1991 മുതല്‍ 94 വരെയുള്ള കാലത്താണ് കാലിത്തീറ്റ കുംഭകോണം നടന്നത്. വ്യാജ ബില്ലുകളും രേഖകളും ഉപയോഗിച്ച് നടത്തിയ അഴിമതിയെ തുടര്‍ന്ന് സംസ്ഥാന ഖജനാവിന് 89.27 കോടി നഷ്ടമുണ്ടായെന്നാണ് കേസ്. ലാലുപ്രസാദ് യാദവിനെതിരെ മൂന്നു കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

1990-കളില്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ ഡൊറണ്ട ട്രഷറിയില്‍ നിന്ന് 139.35 കോടി രൂപ വഞ്ചനാപരമായ രീതിയില്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുറ്റം. ജനുവരി 29 ന് കേസില്‍ വാദം കേട്ട് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചതായിരുന്നു.

കുംഭകോണവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒരുകേസില്‍ ജഗന്നാഥ മിശ്രയെ അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. 2013 ഒക്ടോബറില്‍ ഒരുകേസില്‍ ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ പോയെങ്കിലും പിന്നീട് രണ്ടുമാസംത്തിന് ശേഷം സുപ്രീംകോടതിയില്‍ നിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങിയിരുന്നു.

 

Previous articleകെഎസ്ഇബി ചെയര്‍മാന്‍ പോസ്റ്റ് ഇട്ടത് തന്‌റെ അറിവോടെയല്ല, വിശദീകരണം ചോദിച്ചിട്ടുണ്ട്; മന്ത്രി കെ കൃഷ്ണന്‍കുട്ടി
Next articleനടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരെ നടി