തിരുവനന്തപുരത്ത് ഫ്ളാറ്റ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. തൊഴിലാല്‍കള്‍ താമസിച്ചയിടമാണ് ഇടിഞ്ഞത്. വലിയ കോണ്‍ക്രീറ്റ് സ്ലാബ് ഒരു തൊഴിലാളിയുടെ കാലിലേക്ക് വീഴുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തൊഴിലാളിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്.