Home News യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനെ അഭിനന്ദിച്ചു കെ.വി.തോമസ്

യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനെ അഭിനന്ദിച്ചു കെ.വി.തോമസ്

139
0

ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസ് ഉജ്വല മുന്നേറ്റം നടത്തുമ്പോൾ അഭിനന്ദനാവുമായി കെ.വി.തോമസ്. ഉമയുടേത് മികച്ച വിജയമാണെന്നും ജയത്തിന് ഉമയയേയും പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളേയും അഭിനന്ദിക്കുന്നെന്നും കെ.വി.തോമസ് പറഞ്ഞു. കഴിഞ്ഞ ദിവസം കെ വി തോമസ് നടത്തിയ പ്രതികരണങ്ങൾക്ക് വിപരീതമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഉമ തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിയിരുന്നില്ലെന്നും പി.ടിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഉമയുടെ സ്ഥാനാര്‍ത്ഥിത്വമെന്നും കെ വി തോമസ് പറഞ്ഞിരുന്നു.തൃക്കാക്കരയില്‍ കോണ്‍ഗ്രസ് തോല്‍വി ഏറ്റുവാങ്ങുമെന്ന് കെ വി തോമസ് പറഞ്ഞു.

ജനാധിപത്യത്തില്‍ ജനങ്ങളുടെ തീരുമാനമാണ് അന്തിമമായി അംഗീകരിക്കേണ്ടത്. ഇന്ന് രാവിലേയും പലരുമായി ചര്‍ച്ച ചെയ്തപ്പോള്‍ എല്‍ഡിഎഫിന് അനുകൂലമായ ട്രന്‍ഡാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. അതില്‍ നിന്ന് വ്യത്യമായി എന്തുകൊണ്ടാണ് ഇതിങ്ങനെയാണ് സംഭിച്ചതെന്ന് കൂട്ടായ ചര്‍ച്ചയിലൂടെ മാത്രമെ പറയാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ സ്വഭാവികം മാത്രമാണ്. ഇപ്പഴല്ല, തനിക്കെതിരായി കുറെകാലമായി കോണ്‍ഗ്രസുകാര്‍ പ്രതികരിക്കുന്നുണ്ട്. അത് മാന്യമായ ഭാഷയിലുമുണ്ട് അല്ലാതേയും ഉണ്ട്. കോണ്‍ഗ്രസിന്റെ ശക്തമായ മണ്ഡലമാണ് തൃക്കാക്കര അവിടെ എല്‍ഡിഎഫിന് തിരിച്ചുവരുക എന്നത് പ്രയാസകരമായ കാര്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Previous articleതൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; പ്രകടമാകുന്നത് ഭരണത്തിനെതിരായ വികാരമെന്ന്‌ പ്രതിപക്ഷ നേതാവ്
Next article‘തന്റെ പ്രചരണവും എന്‍ഡിഎയ്ക്ക് ഗുണം ചെയ്തില്ലെന്ന് പിസി ജോര്‍ജ്ജ്; എന്‍ഡിഎയ്ക്ക് വരേണ്ട വോട്ടുകള്‍ കൂടി ഉമ കൊണ്ടു പോയി’