Home News ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടത്ത് നിന്ന് ചാടിപ്പോയി

ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടത്ത് നിന്ന് ചാടിപ്പോയി

54
0
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടത്ത് നിന്ന് ചാടിപ്പോയി. ഇയാളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. അന്തേവാസിയുടെ വിരലില്‍ മോതിരം കുടുങ്ങിയതിനെ തുടര്‍ന്ന് അഗ്‌നിശമനസേന മാനസികാര്യരോഗ കേന്ദ്രത്തിലെത്തിയിരുന്നു. ആ സമയത്ത് സെല്ലുകള്‍ തുറന്നപ്പോഴാകാം ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥര്‍ ഇയാളെ കാണാനില്ലെന്ന് അറിയുന്നത് ഇന്ന് രാവിലെയാണ്.
കഴിഞ്ഞമാസങ്ങളിലും സമാനരീതിയില്‍ കേന്ദ്രത്തിലെ അന്തേവാസികള്‍ ചാടിപ്പോയിരുന്നു. തുടര്‍ന്ന് ഹൈകോടതി ഇടപെടുകയും കുതിരവട്ടത്ത് പൊലീസ് പരിശോധന നടത്തി റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു.
Previous articleഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധം; കഴുത്തിലും കാലിലും മാരകമായി പരുക്കേല്‍പ്പിച്ചു 
Next article‘ഹലോ’യ്ക്ക് പകരം  ‘വന്ദേമാതരം’ : നിര്‍ദ്ദേശവുമായി മന്ത്രി