Home News കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

91
0
കോഴിക്കോട്:കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. വാഹനം മോഷണത്തിന് ഇടയിലാണ് കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷിനെ പൊലീസ് പിടിച്ചത്.
കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നാണ് കണ്ടെത്തിയത്. കോഴിക്കോട് നിന്നും ട്രെയിനില്‍ മംഗാലാപുരത്തും അവിടെ നിന്ന് ധര്‍മസ്ഥലയിലും എത്തുകയായിരുന്നു. ഇവിടെ നിന്ന് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രതിയെ കൊണ്ടുവരാന്‍ പോലീസുകാര്‍ ധര്‍മസ്ഥലയിലേക്ക് പോയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ കോഴിക്കോടെത്തിക്കാനാവുമെന്നാണ് കരുതുന്നത്.
മഞ്ചേരി സ്വദേശിയായ പ്രതി ഞായറാഴ്ച രാത്രിയാണ് കുതിരവട്ടത്തുനിന്ന് പുറത്തുകടന്നത്. ഞായറാഴ്ച രാത്രി അന്തേവാസിയുടെ വിരലില്‍ മോതിരം കുടുങ്ങിയതിനെ തുടര്‍ന്ന് അഗ്‌നിശമനസേന മാനസികാര്യരോഗ കേന്ദ്രത്തിലെത്തിയിരുന്നു. ആ സമയത്ത് സെല്ലുകള്‍ തുറന്നപ്പോഴാകാം ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഇയാള്‍ രക്ഷപ്പെട്ട വിവരം ഉദ്യോഗസ്ഥര്‍ അറിയുന്നത് ഇന്നലെ രാവിലെയാണ്.
Previous articleപാലക്കാട് ഷാജഹാന്‍ വധക്കേസ്: രണ്ടുപേര്‍ പിടിയില്‍
Next article38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം പഴയ ബങ്കറില്‍