Home News ഹിജാബ് സംബന്ധിച്ച് ഗവര്‍ണറുടെ അറിവ് പരിമിതം, ഗവര്‍ണര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നു; പികെ കുഞ്ഞാലിക്കുട്ടി

ഹിജാബ് സംബന്ധിച്ച് ഗവര്‍ണറുടെ അറിവ് പരിമിതം, ഗവര്‍ണര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നു; പികെ കുഞ്ഞാലിക്കുട്ടി

62
0

ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാനെതിരെ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കര്‍ണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നിരന്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ഹിജാബില്‍ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ഗവര്‍ണര്‍ വിവാദമുണ്ടാക്കുകയാണ്. ഭരണഘടനാ സ്ഥാനത്തിരുന്ന് ഇത് ചെയ്യുന്നത് അനൗചിത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശം വേണ്ട എന്ന് ഗവര്‍ണര്‍ പറയുന്നു.അദ്ദേഹത്തിന്റെ പ്രസ്താവന ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നതാണ്.

ഹിജാബ് സംബന്ധിച്ച് ഗവര്‍ണറുടെ അറിവ് പരിമിതമാണ്. വിഷയം സംസ്ഥാനത്തും വിവാദമാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കര്‍ണാടകയില്‍ ഹിജാബ് നിരോധന വിവാദവുമായി ബന്ധപ്പെട്ട് പല ദിവസങ്ങളിലായി ഗവര്‍ണര്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

മുസ്ലിം മാത്രമല്ല ഇവിടെ ന്യൂനപക്ഷം.ഗവര്‍ണര്‍ ഫത്വ ഇറക്കി കൊണ്ടിരിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. ഹിജാബില്‍ ഗവര്‍ണറുടെ പരിമിതിമായ അറിവ് പ്രശ്നമാണ്, ഹിജാബ് ഒന്നിനും ഒരു തടസ്സമല്ലെന്നും സംശയമുണ്ടെങ്കില്‍ മറ്റു പല രാജ്യങ്ങളിലും പോയി നോക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Previous articleനിയമസഭയിലെ നിലപാടുകള്‍ യുഡിഎഫ് ആലോചിച്ചാണ് തീരുമാനിക്കുന്നത്; ചെന്നിത്തലയെ തളളി വിഡി സതീശന്‍
Next articleതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പതിനാറ് കോടിയുടെ ഡ്യൂട്ടി ഫ്രീ തിരിമറി; യാത്രക്കാരുടെ വിവരങ്ങള്‍ മലേഷ്യന്‍ കമ്പനിക്ക് കൈമാറി