Home News ആസാദ് കശ്മീര്‍ പരാമര്‍ശം; കെടി ജലീല്‍ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി

ആസാദ് കശ്മീര്‍ പരാമര്‍ശം; കെടി ജലീല്‍ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി

93
0
ആസാദ് കശ്മീര്‍ പരാമര്‍ശം വിവാദത്തിന് തിരികൊളുത്തിയതിന് പിന്നാല കെടി ജലീല്‍ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കിയതിന് ശേഷം കേരളത്തിലേക്ക് മടങ്ങി.  ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് യാത്ര പുലര്‍ച്ചെ മൂന്ന് മണിക്ക് നടത്താന്‍ നിശ്ചയിച്ചു. അദ്ദേഹം കേരളത്തിലെത്തി.
പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ചതായിരുന്നു വിവാദം. ‘ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന കശ്മീര്‍. പാകിസ്താനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടു’ – ജലീല്‍ പറഞ്ഞിരുന്നു. കാശ്മീരിന്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ല. പതിറ്റാണ്ടുകളായി കാശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണ്. തൊണ്ണൂറുകള്‍ മുതല്‍ക്കേ ജനങ്ങളോട് ഇന്ത്യന്‍ പട്ടാളം സൗഹൃദത്തോടെ പെരുമാറുന്ന സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ കാശ്മീര്‍ ഇത്രമാത്രം പുകയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
അതേസമയം, തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കെ.ടി ജലീല്‍ വീണ്ടും രംഗത്തെത്തി. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ആസാദ് കശ്മീര്‍ എന്നെഴുതിയാല്‍ അതിന്റെ അര്‍ഥം മാനസ്സിലാകാത്തവരോട് സഹതാപം മാത്രമാണെന്ന് കെ.ടി ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Previous articleഹൈബി ഈഡന് ആശ്വാസം; സോളാര്‍ പീഡന കേസ് സി.ബി.ഐ അവസാനിപ്പിക്കുന്നു
Next articleസ്വര്‍ണവില കുറയുമോ? ഇന്നത്തെ വില അറിയാം