Home News കെ എസ് യു പുനസംഘടന ഉടന്‍ നടത്താന്‍ ധാരണ, വിടി ബല്‍റാമിന് ചുമതല 

കെ എസ് യു പുനസംഘടന ഉടന്‍ നടത്താന്‍ ധാരണ, വിടി ബല്‍റാമിന് ചുമതല 

116
0
കെ എസ് യു  പുനസംഘടന ഉടന്‍ നടത്താന്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ ധാരണ.  രണ്ടാഴ്ചക്കകം പുനസംഘടന നടത്താന്‍ കോഴിക്കോട്ട് നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ ധാരണയായി. വിടി ബല്‍റാമിന് ചുമതല നല്‍കി.
വിവിധ ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. പുനഃസംഘടനാ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നും സംസ്ഥാന പ്രസിഡന്റ് കെ. എം. അഭിജിത്ത് പറഞ്ഞു. സാധ്യതാ പട്ടിക തയ്യാറായി നിലവിലെ സാഹചര്യത്തില്‍  സംഘടന തെരഞ്ഞെടുപ്പ് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി പുനഃസംഘടന ഒരുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. മുന്നണി വിപുലീകരണവും ചര്‍ച്ചയിലുണ്ട്. ഡിസിസി പ്രസിഡന്റുമാരെ ഉടന്‍ മാറ്റില്ല, പകരം അംഗങ്ങളെ പുനഃസംഘടിപ്പിക്കും. കെഎസ്യു പുനഃസംഘടന രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്.
Previous articleശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്
Next articleഇന്ത്യയുടെ ആഭരണ കയറ്റുമതിയില്‍ 15 ശതമാനവും യുഎഇയിലേക്ക്