ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്ന് ഭാഗികമായി നിലയക്കും. ഇന്ന് ഉച്ചവരെ ഓര്‍ഡിനറി അടക്കം മഹാഭൂരിപക്ഷം ദീര്‍ഘദൂര ബസ്സുകളും സര്‍വീസ് നടത്തില്ല. കിലോമീറ്ററിന് 35 രൂപയില്‍ കുറവ് വരുമാനമുള്ള ബസ്സുകളാണ് നിര്‍ത്തിയിടുന്നത്.
തിരക്ക് അനുസരിച്ച് സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ നടത്താനാണ് നിര്‍ദേശം. ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കര്‍ 20 കോടി രൂപ അനുവദിച്ചെങ്കിലും കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്താന്‍ ബുധനാഴ്ച ആകും.
കോഴിക്കോട് കെ എസ് ആര് ടി സിയില്‍ ഡീസല്‍ ക്ഷാമം രൂക്ഷമായി . ആറ് ഓര്‍ഡിനറി സര്‍വ്വീസുകള്‍ മുടങ്ങി. സിവില്‍ സപ്ലൈസ് പമ്പില്‍ നിന്ന് ഡീസല്‍ നിറച്ച് ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ജില്ലയില്‍ കെ എസ് ആര് ടി സിക്ക് ഉള്ളത് മൂന്ന് പമ്പുകള്‍ ആണ്. ഇതിലൊന്നിലും ഡീസല്‍ ഇല്ലാത്ത സാഹചര്യം ആണ്