KSRTC യുടെ പുതിയ ശമ്പള ഉത്തരവിനെതിരെ
മുഖ്യമന്ത്രിക്ക് പതിനായിരം ജീവനക്കാരുടെ കത്തിക്കൽ പ്രതിഷേധ പരിപാടിക്ക് തുടക്കമായി. വേതാളത്തെ തോളത്തിട്ട പോലെ സി എം ഡിയെ ചുമക്കുന്നത് മന്ത്രി നിർത്തണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. അതെസമയം, യൂണിയനുകൾക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും എൽഡിഎഫ് നയത്തിന് വിരുദ്ധമായി മാനേജ്‌മെന്റ് നിലപാട് സ്വീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.. പുതിയ ശമ്പള ഉത്തരവിലൂടെ സി എം ഡി ബിജു പ്രഭാകർ സർക്കാരിനെയും കേരളത്തെയും വെല്ലുവിളിക്കുന്നു. മാനേജ്മെന്റ് ഇറക്കുന്ന ഉത്തരവൊന്നും മന്ത്രി അറിയുന്നില്ലെങ്കിൽ CITU കുറ്റപ്പെടുത്തി. പുതിയ ശമ്പള ഉത്തരവിനെതിരെ മുഖ്യമന്ത്രിക്ക് പതിനായിരം ജീവനക്കാരുടെ കത്തക്കൽ പരിപാടിക്ക് തുടക്കമായി. ഉത്തരവിറക്കിയത് മാനേജ്മെന്റാണ്, താൻ അതിൽ വ്യക്തത വരുത്തുകയാണ് ചെയ്തതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മന്ത്രിയുടെ നിലപാട് സർക്കാരിൻറെ നയത്തിന് വിരുദ്ധമെന്ന എകെ ബാലന്റെ വിമർശനം പരിശോധിക്കും.മുഖ്യൻത്രിക്ക് കത്തയക്കാൻ സിഐടിയു വിന് സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പ്രതികരിച്ചു. യൂണിയനുകൾ സമരം കടുപ്പിക്കുമ്പോഴും ഉത്തരവിടാൻ സി എം ഡി തയ്യാറായിട്ടില്ല