കെ എസ് ഇ ബിയില്‍ തട്ടിപ്പ് നടന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്താണെന്ന് മുന്‍ വൈദ്യുതി മന്ത്രി എംഎം മണി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആണ് മണി രംഗത്ത് എത്തിയിരിക്കുന്നത്.
ആര്യാടന് മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍വച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കില്‍ അന്വേഷണം നടത്തട്ടെയെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും എംഎം മണി പറഞ്ഞു. മുന്‍ ഇടതുസര്‍ക്കാറിന്റെ കാലത്ത് കെ.എസ്.ഇ.ബിയില്‍ നടന്നത് ഗുരുതര ക്രമക്കേടുകളാണെന്ന ചെയര്‍മാന്റെ ആരോപണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി രംഗത്തെത്തിയിരുന്നു.
വൈദ്യുതി ബോര്‍ഡ് ചെയര്മാന് ഡോ.ബി.അശോകിന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നറിയില്ലെന്ന് എം.എം. മണി പറഞ്ഞു. നിലവിലെ വൈദ്യുത മന്ത്രി കൃഷ്ണന് കുട്ടി ചെയര്‍മാനെക്കൊണ്ട് പറയിച്ചതാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്തുമെന്നും സി.പി.എം സംസ്ഥാന സമിതി അംഗം കൂടിയായ എം.എം മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടി ഓഫീസ് പോലെ കെഎസ്ഇബി പ്രവര്‍ത്തിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആരോപിച്ചത്. ചെയര്മാന് ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണ്.ഇതില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ഇബിയുടെ നൂറുകണക്കിന് ഏക്കര്‍ സ്ഥലങ്ങള്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങള്‍ക്ക് തുച്ഛമായ പാട്ടത്തിന് കൊടുത്തു. കോടികളുടെ നഷ്ടമാണ് ഇതുവഴി കെഎസ്ഇബിക്കുണ്ടായത്. ഈ നഷ്ടം സാധാരണക്കാരുടെ തലയിലിട്ടെന്നും അദ്ദേഹം പറഞ്ഞു.