Home News കറന്റ് പോയാല്‍ ഇന്ന് രക്ഷയില്ല, ശരിയാക്കാന്‍ ജീവനക്കാര്‍ എത്തിയേക്കില്ല

കറന്റ് പോയാല്‍ ഇന്ന് രക്ഷയില്ല, ശരിയാക്കാന്‍ ജീവനക്കാര്‍ എത്തിയേക്കില്ല

149
0
വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ വൈദ്യുതി തൊഴിലാളികളുടെ ദേശവ്യാപക പണിമുടക്ക് ഇന്ന്. അവശ്യസേവനങ്ങള്‍ മാത്രമാണ് ഇന്ന് കേരളത്തിലും പ്രവര്‍ത്തിക്കുക.  വൈദ്യുതി ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. നിയമഭേദഗതിയില്‍ നിന്ന് പിന്മാറണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
സ്വകാര്യകമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം തകര്‍ക്കുകയാണെന്നാണ് തൊഴിലാളി സംഘനകളുടെ വിമര്‍ശനം. നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനിയേഴ്‌സിന്റെ നേതൃത്വത്തിലാണ് ഇന്ന് ദേശവ്യാപക പ്രക്ഷോഭം.
ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഇന്ന് ജോലി ബഹിഷ്‌കരിച്ച് തെരുവിലിറങ്ങാനാണ് സമരസമിതിയുടെ തീരുമാനം. അവശ്യസേവനങ്ങളെ മാത്രമാണ് പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്.
ഒരു പ്രദേശത്ത് ഒന്നിലധികം വിതരണ ലൈസന്‍സികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതാണ് കേന്ദ്രത്തിന്റെ സുപ്രധാന ഭേദഗതി. ഇത് നിലവില്‍ വരുന്നതോടെ സ്വകാര്യ കമ്പനികള്‍ക്ക് കേരളത്തിന്റെ വൈദ്യുതി മേഖലയിലേക്ക് കടന്നു വരാന്‍ കഴിയും. ഇതോടെ കര്‍ഷകര്‍ക്കും മറ്റു ജനവിഭാഗങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നതും ക്രോസ് സബ്‌സിഡിയും ഇല്ലാതാകും.
Previous articleഇന്ന് എല്ലാ സ്‌കൂളുകള്‍ക്കും അവധിയില്ല, ജില്ലകളില്‍ അവധി ഇങ്ങനെ 
Next articleഒപ്പിടാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍; സര്‍ക്കാര്‍ പ്രതിസന്ധിയില്‍