Home News പുതിയ വിജ്ഞാപനം ഉടന്‍; ഒമ്പത് ജില്ലകളില്‍ സാമൂഹികാഘാത പഠന കാലാവധി അവസാനിച്ചു,പുതിയ വിജ്ഞാപനം ഉടനെന്ന് കെ...

പുതിയ വിജ്ഞാപനം ഉടന്‍; ഒമ്പത് ജില്ലകളില്‍ സാമൂഹികാഘാത പഠന കാലാവധി അവസാനിച്ചു,പുതിയ വിജ്ഞാപനം ഉടനെന്ന് കെ റെയില്‍

84
0
സില്‍വര്‍ ലൈന്‍ സാമൂഹികാഘാത പഠനത്തില്‍ പുതിയ വിജ്ഞാപനം ഉടനെന്ന് കെ റെയില്‍. നിലവിലെ പഠനങ്ങള്‍ ക്രോഡീകരിക്കുന്നുണ്ടെന്ന് ചോദ്യോത്തര പരിപാടിയില്‍ വിശദീകരണം നല്‍കി.
അതേസമയം, സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ കാലാവധി ഒമ്പത് ജില്ലകളില്‍ തീര്‍ന്നു. കാലാവധി തീര്‍ന്നിട്ടും ഇപ്പോഴും പഠനം തുടരുകയാണ്. പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടുമില്ല .
പദ്ധതിയുടെ ഡിപിആര്‍ റെയില്‍വേയുടെ പരിഗണനയിലെന്ന് കെ റെയില്‍ വ്യക്തമാക്കി. റെയില്‍വേ പൂര്‍ണമായും തൃപ്തരായാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളു. റെയില്‍വേ അനുമതി നല്‍കുന്നത് അനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തിക്ക് തുക കൂടുമെന്ന് കെ റെയില്‍ വ്യക്തമാക്കി.
Previous articleശബരിമല ശ്രീകോവിലില്‍ ചോര്‍ച്ച; സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കും
Next articleരാജ്യസഭയില്‍ പ്രതിഷേധം; രാജ്യസഭയില്‍ 19 എം പിമാര്‍ക്ക് സസ്പെന്‍ഷന്‍