Home News കോഴിക്കോട് പമ്പ് ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

കോഴിക്കോട് പമ്പ് ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

200
0

കോഴിക്കോട് കോട്ടൂളിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍. മലപ്പുറം സ്വദേശി സാദിഖ് ആണ് പിടിയിലായത്. ഇയാള്‍ പമ്പിലെ മുന്‍ ജീവനക്കാരനായിരുന്നു.

കവര്‍ച്ച ചെയ്ത അമ്പതിനായിരം രൂപയിലെ മുപ്പതിനായിരം രൂപ പ്രതിയുടെ കൈയില്‍ നിന്ന് കണ്ടെടുത്തു. കടബാധ്യത തീര്‍ത്ത് ആഡംബര ജീവിതം നയിക്കാനാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കോഴിക്കോട് നഗരത്തിലെ ഹോസ്റ്റലില്‍ നിന്ന് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് ഇയാള്‍ പമ്പില്‍ കവര്‍ച്ച നടന്നത്. പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അന്‍പതിനായിരം രൂപയാണ് ഇയാള്‍ കവര്‍ന്നത്. മോഷ്ടാവ് ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കറുത്ത വസ്ത്രങ്ങളും കൈയുറയും കറുത്ത മുഖം മൂടിയും ധരിച്ചാണ് ഇയാള്‍ പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറിയെത്തിയത്. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ പമ്പിന്റെ പരിസരത്ത് പരിശോധിക്കുന്ന നേരത്ത് കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുനിന്ന് താഴോട്ട് മുളകുപൊടി വിതറുകയായിരുന്നു. തുടര്‍ന്നായിരുന്നു ആക്രമണം

 

Previous articleഡാര്‍ക് വെബ് കേന്ദ്രീകരിച്ചുള്ള ഹൈ ടെക്ക് ത്രില്ലര്‍ ‘അറ്റ്’ ; ടീസര്‍ പുറത്തിറങ്ങി
Next articleഷമീര്‍ ഒരുക്കുന്ന ‘ഒരു ജാതി മനുഷ്യന്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്