Home News കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടി തിരികെയെത്തി

കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടി തിരികെയെത്തി

66
0

കോഴിക്കോട് വെള്ളയിലില്‍ നിന്ന് കാണാതായ പെണ്‍കുട്ടി വീട്ടില്‍ തിരികെയെത്തി. ഇന്നലെ രാത്രിയോടെ കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്. ഇന്നലെയാണ് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് വിട്ടത്. വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.

പെണ്‍കുട്ടിയെ ക്ലാസില്‍ കാണാത്തതിനെ തുടര്‍ന്ന് അധ്യാപകന്‍ രക്ഷിതാവിനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് ബോധ്യമായതോടെ രക്ഷിതാവ് പൊലീസിനെ അറിയിച്ചു. നേരത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെട്ട ആറ് പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ഈ പെണ്‍കുട്ടിയും.

കുട്ടിയെ തിരിച്ചെത്തിച്ചതിന് ശേഷം വീട്ടിലേക്ക് കൊണ്ടു പോകാന്‍ രക്ഷിതാക്കള്‍ സന്നദ്ധത അറിയിച്ചിരുന്നു. വീട്ടിലേക്ക് പോവാന്‍ കുട്ടിയും താല്‍പര്യം പ്രകടിപ്പിച്ചു. പിന്നീട് മാതാവിന്റെ അപേക്ഷ പരിഗണിച്ച് ജില്ലാ കലക്ടര്‍ കുട്ടിയെ രക്ഷിതാക്കള്‍ക്ക് വിട്ട് നല്‍കുകയായിരുന്നു.

 

 

Previous articleസര്‍വ്വേ നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണം; സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍
Next articleഗവര്‍ണറുടെ അപ്രതീക്ക് പാത്രമായ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.ആര്‍ ജ്യോതിലാലും സഭയില്‍