കോട്ടയത്ത് പോലീസ് സ്റ്റേഷന് മുന്നില്‍ ഷാന്‍ എന്ന യുവാവിനെ കൊന്നിട്ട കേസില്‍ 3 പ്രതികളെ കൂടി പൊലീസ് പിടികൂടി. ലുതീഷ്, സുധീഷ്, കിരണ്‍ എന്നിവരാണ് പിടിയിലായത്. ഒളിവില്‍ കഴിഞ്ഞ രഹസ്യ കേന്ദ്രത്തില്‍ എത്തിയാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 5 പേരും പിടിയിലായി.
വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് ഇന്നലെയാണ് കൊല്ലപ്പെട്ടത്. പ്രതി നഗരത്തിലെ ഗുണ്ടാ ലിസ്റ്റില്‍ പെട്ട കെ ടി ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. ജോമോന് ഷാന്‍ ബാബുവിനെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടു പോയി എന്നാണ് വിവരം. ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ വിളിച്ചുപറയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
ഫുഡ്ബോള്‍ കളിക്കാന്‍ പോയ ഷാന്‍ കളി കഴിഞ്ഞ് കൂട്ടുകാരുമൊത്ത് സംസാരിക്കുന്നതിനിടയില്‍ പ്രതിയും മറ്റു ചിലരും ഓട്ടോയില്‍ വരികയും സൂര്യന് എന്നു പറയുന്ന ഒരാളെ കുറിച്ച് അന്വേഷിക്കുകയും ചെയ്തെന്നും ശേഷം അവിടെ നിന്ന് ബഹളം വെച്ചപ്പോള്‍ എല്ലാവരും ഓടി. കാലില്‍ മുറിവായതിനാല്‍ ഓടാന്‍ കഴിയാതിരുന്ന ഷാനെ പിടിച്ചുകൊണ്ടു പോവുകയുമായിരുന്നു എന്നാണ് കൂട്ടുകാരുടെ മൊഴി.