Home News അജ്ഞാതര്‍ ആക്രമിച്ച് മുടി മുറിച്ചെന്ന പെണ്‍കുട്ടിയുടെ പരാതി വ്യാജം

അജ്ഞാതര്‍ ആക്രമിച്ച് മുടി മുറിച്ചെന്ന പെണ്‍കുട്ടിയുടെ പരാതി വ്യാജം

176
0

പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ച് മുടിമുറിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്. ചാലക്കുടി മേലൂരില്‍ പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ച് മുടിമുറിച്ചു എന്നതായിരുന്നു പൊലീസില്‍ ലഭിച്ച പരാതി. വീട്ടുകാരെ ഭയന്നാണ് പെണ്‍കുട്ടി വ്യാജ പരാതി ഉന്നയിച്ചത് എന്നാണ് പൊലീസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പെണ്‍കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് സത്യം പുറത്ത് വന്നത്. സുഹൃത്തിന്റെ വീട്ടില്‍ പുസ്തകം മടക്കി നല്‍കാനായി പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെ വെച്ച് സുഹൃത്താണ് പെണ്‍കുട്ടിയുടെ സമ്മതത്തോടെ മുടി മുറിച്ചത്. വീട്ടുകാരുടെ ശകാരം ഭയന്നാണ് ഭാവനയില്‍ നിന്ന് ആക്രമിക്കപ്പെട്ടെന്ന് ഒരു കഥയുണ്ടാക്കിയത്. എന്നാല്‍ വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്.

വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നാണ് പെണ്‍കുട്ടി വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. മര്‍ദ്ദനത്തിന് ശേഷം തന്റെ മുടിയും മുറിച്ചു കളഞ്ഞുവെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.

Previous articleകെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്
Next articleനേപ്പാള്‍ വിമാന അപകടം; കാരണം കണ്ടെത്താന്‍ അഞ്ചംഗ കമ്മിഷനെ നിയോഗിച്ചു