Home News ടൂര്‍ കളറാക്കാന്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചു, ബസിന് തീപിടിച്ചു

ടൂര്‍ കളറാക്കാന്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചു, ബസിന് തീപിടിച്ചു

186
0

കൊല്ലത്ത് കോളജ് ടൂര്‍ പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസില്‍ തീക്കളി. പെരുമണ്‍ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ ടൂറിന് പോകുന്നതിന് മുമ്പാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചത്. ഇതില്‍നിന്ന് തീ ബസിലേക്ക് പടര്‍ന്നതോടെ ജീവനക്കാരനെത്തി പെട്ടെന്ന് തന്നെ തീയണച്ചതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്.

അധ്യാപകര്‍ വിലക്കിയിട്ടും ബസ് ജീവനക്കാരാണ് പൂത്തിരി കത്തിച്ചതെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു. ബസുകള്‍ തമ്മിലുള്ള മത്സരമാണ് ഇതിന് കാരണം. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.

ടൂര്‍ പാക്കേജിന്റെ ഭാഗമായി ബസ് ജീവനക്കാര്‍ ഇത്തരത്തില്‍ പലതും നടത്താറുണ്ട്. സമീപകാലത്ത് പല അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിനോദയാത്രയ്ക്ക് മുമ്പ് ബസിന് മുകളില്‍ രണ്ട് പൂത്തിരി കത്തുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം. പിന്നാലെ അതിവേഗം തീ പടരുകയാണ്. ജീവനക്കാരന്‍ പെട്ടെന്ന് ഇടപ്പെട്ട തീയണയ്ക്കുന്നും ദൃശ്യങ്ങളിലുണ്ട്.

 

Previous articleമുഖ്യമന്ത്രിക്ക് പിന്നാലെ മകളും വിദേശത്ത്; വീണാ വിജയനെതിരെ ആരോപണവുമായി പി സി ജോര്‍ജ്ജ്
Next articleസംസ്ഥാനത്ത് കനത്ത മഴ; ഇടുക്കില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു,മണികണ്ഠന്‍ ചാല്‍ മുങ്ങി