Home News ബൈക്ക് പാറക്കല്ലില്‍ ഇടിച്ചു; കൊല്ലത്ത് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

ബൈക്ക് പാറക്കല്ലില്‍ ഇടിച്ചു; കൊല്ലത്ത് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

90
0
കൊല്ലം താന്നിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂര്‍ സ്വദേശികളായ അല്‍അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ താന്നി ബീച്ചിനു സമീപമാണ് അപകടമുണ്ടായത്. മൂവരും സഞ്ചരിച്ച ബൈക്ക് പാറക്കല്ലില്‍ ഇടിച്ച് വീഴുകയായിരുന്നു.
നിയന്ത്രണം വിട്ടാണ് ബൈക്ക് പാറക്കല്ലില്‍ ഇടിച്ചത്. മൂന്ന് പേരും തങ്കശേരി കടപ്പുറത്തെ മത്സ്യതൊഴിലാളികളാണ്. പ്രഭാത സവാരിക്കെത്തിയവരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെയും പൊലീസ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.
കടല്‍ കയറാതിരിക്കാന്‍ നിരത്തിയിരുന്ന പാറക്കല്ലുകളിലേക്ക് ബൈക്കിടിച്ച് കയറുകയായിരുന്നു. ഇവര്‍ വള്ളപ്പണിക്ക് ശേഷം തിരികെവരുന്ന സമയമാണ് 3 മണി. വേറെയേതെങ്കിലും വാഹനത്തില്‍ ഇടിച്ചോ എന്നതില്‍ വ്യക്തതയില്ല. ബൈക്കിനു പിന്നില്‍ മത്സ്യം വെക്കുന്ന ക്യാരിയര്‍ കൂടി ഉണ്ടായിരുന്നതിനാല്‍ മൂവരും ഞെരുങ്ങിയാണ് ബൈക്കില്‍ ഇരുന്നത്. ചോരവാര്‍ന്നാകാം മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൂന്നുപേരുടെയും മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Previous articleലാന്‍ഡിംഗിനിടെ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ട് മരണം
Next articleഅട്ടപ്പാടി മധു വധക്കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക്  സര്‍ക്കാര്‍ ഫീസ് നല്‍കുന്നില്ലെന്ന് മധുവിന്റെ അമ്മ