Home News സ്വര്‍ണം അയച്ച വ്യക്തിയേയും സ്വീകരിച്ച വ്യക്തിയേയും എല്ലാവര്‍ക്കും അറിയാം, പക്ഷേ പിടികൂടിയില്ല : കോടിയേരി

സ്വര്‍ണം അയച്ച വ്യക്തിയേയും സ്വീകരിച്ച വ്യക്തിയേയും എല്ലാവര്‍ക്കും അറിയാം, പക്ഷേ പിടികൂടിയില്ല : കോടിയേരി

173
0

സ്വര്‍ണം അയച്ച വ്യക്തിയേയും സ്വീകരിച്ച വ്യക്തിയേയും എല്ലാവര്‍ക്കും അറിയാം, പക്ഷേ ഇവരെ ആരെയും ഇതുവരെ കേന്ദ്ര ഏജന്‍സി പിടിച്ചില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര ഏജന്‍സിയാണ് എടുത്തത്. ബിജെപിയിലേക്ക് അന്വേഷണം എത്തുന്നു എന്ന് കണ്ടപ്പോഴാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന് വ്യാജമായി പ്രചരിപ്പിക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാമെന്ന മോഹം നടക്കാതായപ്പോള്‍ പുതിയ തിരക്കഥയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ സമരാഭ്യാസത്തിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ല. സര്‍ക്കാരിന് എതിരായ സമരങ്ങളെ ജനങ്ങള്‍ രംഗത്തിറങ്ങി നേരിടും. സര്‍ക്കാരിനെ തകര്‍ക്കുക എന്നത് മാത്രമാണ് ഉദ്ദേശം. രണ്ടാമതും അധികാരത്തില്‍ വന്നപ്പോള്‍ ഈ സര്‍ക്കാരിനെ പെട്ടെന്ന് പൂട്ടാനാവില്ലെന്ന് മനസിലായി. പൊതുജനമധ്യത്തില്‍ മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും തകര്‍ക്കാനുള്ള ശ്രമം നടക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

 

Previous articleകാന്‍സര്‍ ചികിത്സക്ക് ‘സൗഖ്യം’ പദ്ധതിയുമായി കൈകോര്‍ത്ത് ആസ്റ്റര്‍ മെഡ്‌സിറ്റി
Next articleമുഖ്യമന്ത്രിക്കെതിരെ രാമനിലയത്തിലേക്കും പ്രതിഷേധം; സുരക്ഷ ശക്തമാക്കി പൊലീസ്