Home News സില്‍വര്‍ ലൈന്‍ ചര്‍ച്ചയായ മണ്ഡലമല്ല തൃക്കാക്കര, ജനവിധി അംഗീകരിക്കുന്നു; കോടിയേരി ബാലകൃഷ്ണന്‍

സില്‍വര്‍ ലൈന്‍ ചര്‍ച്ചയായ മണ്ഡലമല്ല തൃക്കാക്കര, ജനവിധി അംഗീകരിക്കുന്നു; കോടിയേരി ബാലകൃഷ്ണന്‍

166
0

തൃക്കാക്കര നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലമാണ് തൃക്കാക്കര. ട്വന്റിട്വന്റി, ബി.ജെ.പി വോട്ടുകള്‍ ലഭിച്ചതിനാലാണ് യുഡിഎഫിന്റെ വോട്ടുകള്‍ വര്‍ദ്ധിച്ചതെന്നും കോടിയേരി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല. ഇക്കാര്യം പരിശോധിച്ച് തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബൂത്ത് തലം വരെ വേണ്ട പരിശോധനകള്‍ നടത്തും. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് കൂടിയിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ടുകളില്‍ ഉണ്ടായ വര്‍ധന പ്രതീക്ഷ നല്‍കുന്നതല്ല.എല്‍ഡിഎഫിന് 2244 വോട്ടുകള്‍ മണ്ഡലത്തില്‍ കൂടുകയാണ് ചെയ്തത്. ഇത്രയും വര്‍ദ്ധനവ് മാത്രമേ എല്‍.ഡിഎഫിന് വരുത്താന്‍ കഴിഞ്ഞുള്ളൂ എന്നത് പോരായ്മയാണ്.

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ആശുപത്രിയില്‍ വെച്ചല്ല, പാര്‍ട്ടി ഓഫീസില്‍ വെച്ചാണ്. സില്‍വര്‍ ലൈന്‍ ചര്‍ച്ചയായ മണ്ഡലമല്ല തൃക്കാക്കര. ബന്ധപ്പെട്ട അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കെ റെയില്‍ ഹിതപരിശോധനയല്ല ഇവിടെ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Previous articleപുഷ്‌കര്‍ സിങ് ധാമിക്ക് മുഖ്യമന്ത്രിയായി തുടരാം; ഉപതെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡില്‍ വന്‍ വിജയം
Next articleനാലാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് പാമ്പ് കടിയേറ്റ സംഭവം; സമഗ്ര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസമന്ത്രി