Home News എല്‍ഡിഎഫ് കെ റെയില്‍ പദ്ധതി നടപ്പാക്കും; ആരെയും കണ്ണുനീര്‍ കുടിപ്പിക്കില്ലെന്നും കോടിയേരി

എല്‍ഡിഎഫ് കെ റെയില്‍ പദ്ധതി നടപ്പാക്കും; ആരെയും കണ്ണുനീര്‍ കുടിപ്പിക്കില്ലെന്നും കോടിയേരി

194
0

എല്‍ഡിഎഫ് കെ റെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ ആരെയും കണ്ണുനീര്‍ കുടിപ്പിച്ച് പദ്ധതി നടപ്പിലാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതി നടത്തിപ്പിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടമുണ്ടാക്കുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ട പരിഹാരം ഉറപ്പാക്കും. ആളുകളെ കുടിയിറക്കുകയല്ല പുനരധിവസിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ തന്നെ പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കളായി മാറും. തൃക്കാക്കര കോട്ടയാണെന്നാണ് യുഡിഎഫ് വാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ യുഡിഎഫ് കുത്തക സീറ്റുകള്‍ പലതും എല്‍ഡിഎഫ് നേടി. തൃക്കാക്കര കോട്ടയും തകരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ ജോ ജോസഫ് അനുകൂല തരംഗമുണ്ടെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. നാളെയാണ് തൃക്കാക്കര വിധിയെഴുതുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.

Previous articleനേപ്പാള്‍ വിമാന അപകടം; കാരണം കണ്ടെത്താന്‍ അഞ്ചംഗ കമ്മിഷനെ നിയോഗിച്ചു
Next articleതൃക്കാക്കര ഇന്ന് പോളിംഗ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ മുന്നണികൾ