Home News കൊലക്ക് പകരം കൊല എന്നത് സി.പി.എം മുദ്രാവാക്യമല്ല; സന്ദീപിന്‌റെ കൊലപാതകത്തില്‍ ഉന്നതതല അന്വേഷണം വേണം; കോടിയേരി

കൊലക്ക് പകരം കൊല എന്നത് സി.പി.എം മുദ്രാവാക്യമല്ല; സന്ദീപിന്‌റെ കൊലപാതകത്തില്‍ ഉന്നതതല അന്വേഷണം വേണം; കോടിയേരി

133
0

പത്തനംതിട്ട: തിരുവല്ലയിലെ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപിന്റേത് ക്രൂരമായ കൊലപാതകമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ചുമതലയില്‍ തിരിച്ചെത്തിയതിനു ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

കേരളത്തില്‍ സിപിഐ എമ്മിനെ വകവരുത്താന്‍ ആര്‍എസ്എസ് ഇതിനുമുന്‍പും ശ്രമിച്ചിട്ടുണ്ട്. 2016ന് ശേഷം സിപിഐ എമ്മിന്റെ 20 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ 15 പേരെയും കൊലപ്പെടുത്തിയത് ആര്‍എസ്എസ് സംഘമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കൊലക്ക് പകരം കൊല എന്നത് സി.പി.എം മുദ്രാവാക്യമല്ലെന്നും ആര്‍.എസ്.എസ് പ്രകോപനത്തില്‍ പെട്ടുപോകരുത്തന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു. തിരുവല്ല കൊലപാതകത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പട്ടു. അന്വേഷണം പൂര്‍ത്തിയാകും മുമ്പുള്ള പൊലീസ് പ്രതികരണം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Previous articleകേരളത്തില്‍ ഇന്ന് 4,995 പേര്‍ക്ക് കോവിഡ്; രോഗമുക്തി 4,463
Next articleസംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം മണിക്കൂറുകള്‍ക്കകം