Home News വിജിലന്‍സ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയര്‍ന്നത് കൊണ്ട്, കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിടും; കോടിയേരി ബാലകൃഷ്ണന്‍

വിജിലന്‍സ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയര്‍ന്നത് കൊണ്ട്, കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിടും; കോടിയേരി ബാലകൃഷ്ണന്‍

189
0

കണ്ണൂര്‍ : സംസ്ഥാന വിജിലന്‍സ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയര്‍ന്നത് കൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിജിലന്‍സ് മേധാവിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ചില നടപടികള്‍ക്കെതിരെ ആക്ഷേപം ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ അത്തരം ചെയ്തികളോട് യോജിക്കുന്നില്ല.

അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കിയ അതുകൊണ്ടാണ്.. പാര്‍ട്ടിയല്ല പകരം സര്‍ക്കാരാണ് സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ അന്വേഷണം നടത്തേണ്ടത് . ജനങ്ങളെ അണിനിരത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും കോടിയേരി കണ്ണൂരില്‍ ആവര്‍ത്തിച്ചു. അക്രമവും അരാചകത്വവുമായി ആരും തെരുവില്‍ ഇറങ്ങരുതെന്നും കോടിയേരി പറഞ്ഞു.

സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷുമായി അജിത് കുമാര്‍ വാട്‌സാപ് കോള്‍ വിളിച്ച വിവരം പുറത്തുവന്നിരുന്നു. ഇക്കാര്യം സ്വപ്ന വെളിപ്പെടുത്തുകയും ഇടനിലക്കാരനായി എത്തിയ ഷാജ് കിരണ്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അജിത് കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.

 

 

Previous articleഗൂഢാലോചന കേസ്; സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും
Next articleഡാര്‍ക് വെബ് കേന്ദ്രീകരിച്ചുള്ള ഹൈ ടെക്ക് ത്രില്ലര്‍ ‘അറ്റ്’ ; ടീസര്‍ പുറത്തിറങ്ങി