Home News ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ആശയങ്ങള്‍; കോടിയേരി ബാലകൃഷ്ണന്‍

ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ആശയങ്ങള്‍; കോടിയേരി ബാലകൃഷ്ണന്‍

112
0

 

വഖഫ് ബോർഡ് വിഷയത്തിൽ പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന മുസ്‌ലിം ലീഗിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങളാണെന്നും അതാണ് പള്ളികളില്‍ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചതെന്നും കോടിയേരി വിമര്‍ശിച്ചു.

കേരളത്തിൽ വര്‍ഗീയ ചേരിത്തിരിവുണ്ടാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മതതീവ്രവാദം പ്രചരിപ്പിക്കുകയാണെന്നും ചില മുസ്‌ലിം സംഘടനകള്‍ ഇതിന് ബദലായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

Previous articleപാലായിൽ മാലിന്യങ്ങൾക്കിടയിൽ അസ്ഥികൂടം
Next articleഒമിക്രോൺ; ബംഗളുരുവിൽ കർശന നിയന്ത്രണങ്ങൾ