Home News കൊച്ചി മെട്രോ സൗജന്യ യാത്ര ഇന്ന്

കൊച്ചി മെട്രോ സൗജന്യ യാത്ര ഇന്ന്

265
0

 

പ്രിയ യാത്രക്കാര്‍ക്ക് സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കി കൊച്ചി മെട്രോ. ഇന്നാണ് സൗജന്യ യാത്രയൊരുക്കുന്നത്. ( kochi metro free journey )

കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സൗജന്യ യാത്രയെ കുറിച്ചുള്ള വിവരം കൊച്ചി മെട്രോ പങ്കുവച്ചത്. ഇന്ന് വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്രാ സൗകര്യം.

വൈറ്റില, ഇടപ്പളളി, ആലുവ, എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

Previous articleറോഡുകളുടെ സ്ഥിതി ഇനിമുതല്‍ എല്ലാ മാസവും പരിശോധിക്കുമെന്ന് മുഹമ്മദ് റിയാസ്
Next articleട്രാൻസ്‌ജെന്‍ഡര്‍ നയം നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു: അമിക്കസ് ക്യൂറി