Home News കൊച്ചിയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന; എട്ടു പേര്‍ പിടിയില്‍

കൊച്ചിയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന; എട്ടു പേര്‍ പിടിയില്‍

238
0

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന. മാരക മയക്കുമരുന്നായ 55 ഗ്രാം എം.ഡി.എം.എ പിടികൂടി. മയക്കുമരുന്ന് വില്‍പന നടത്തിയ എട്ടു പേര്‍ പിടിയിലായി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വോഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് എട്ടുപേര്‍ ഹോട്ടലില്‍ നിന്ന് പിടിയിലായത്.

ലഹരി മരുന്ന് വില്‍ക്കാനെത്തിയ നാലുപേരും വാങ്ങാനെത്തിയ നാലുപേരും ആണ് പിടിയിലായത്. സംഘത്തില്‍ ഒരു യുവതിയുമുണ്ട്. ആലുവ സ്വദേശി റെച്ചു റഹ്‌മാന്‍ , മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂര്‍ സ്വദേശി ബിബീഷ് , കണ്ണൂര്‍ സ്വദേശി സല്‍മാന്‍, കൊല്ലം സ്വദേശികളായ ഷിബു, ജുബൈ, കൊല്ലം സ്വദേശി തന്‍സീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോഗിച്ച മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇടപ്പള്ളിയിലെ ഒരു ഹോട്ടലില്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി റൂം ബുക്ക് ചെയ്താണ് മയക്കുമരുന്ന് കൈമാറ്റം നടന്നിരുന്നത്. മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് വില്‍പ്പനക്കെത്തിയത്.

നൈജീരിയന്‍ സ്വദേശികളാണ് ലഹരി എത്തിച്ചതെന്നും പ്രതികള്‍ക്ക് ഇത് ലഭിച്ചത് ബെംഗളൂരുവില്‍ നിന്ന് എന്നാണ് മൊഴി. പ്രതികള്‍ നേരത്തെ ഗള്‍ഫില്‍ ലഹരി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.ഗള്‍ഫില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെടുന്നത്.

വധശ്രമക്കേസില്‍ ഉള്‍പ്പടെ പ്രതികളായിട്ടുള്ളവര്‍ പിടിയിലായവരില്‍ ഉണ്ടെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായത്. വിദേശത്ത് ജോലി ചെയ്യുന്നവരാണ് മിക്കവരും. അവിടെ വെച്ചുള്ള പരിചയത്തിലാണ് മയക്കുമരുന്ന് പില്‍പനയിലേക്ക് കടന്നത്.

പ്രതികള്‍ എം.ഡി.എം.എക്ക് പുറമെ കഞ്ചാവും ഉപയോഗിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ ഇവരുടെ നീക്കം എക്സൈസ് പരിശോധിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് പുലര്‍ച്ചെ പരിശോധന നടത്തിയത്.ഹോട്ടലുകളിലെ മൂന്ന് മുറികളിലായാണ് ഇടപാടുകള്‍ നടന്നിരുന്നത്.

 

Previous articleസാമ്പത്തിക പ്രതിസന്ധി: കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വീണ്ടും 33 ജീവനക്കാരെ പിരിച്ചു വിട്ടു
Next articleഓപ്പറേഷന്‍ സൈലന്‍സ്: കോഴിക്കോട് കുടുങ്ങിയത് സൈലന്‍സര്‍ ഓള്‍ട്ടറേഷന്‍ നടത്തിയ 36 വാഹനങ്ങള്‍