Home News കെ സുധാകരനെതിരായ കേസ് കോടതിയില്‍ നിലനില്‍ക്കും; കമ്മീഷണര്‍

കെ സുധാകരനെതിരായ കേസ് കോടതിയില്‍ നിലനില്‍ക്കും; കമ്മീഷണര്‍

162
0

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കെ സുധാരനെതിരായ കേസ് കോടതിയില്‍ നിലനില്‍ക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. കേസ് കോടതിയില്‍ നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ചങ്ങലപൊട്ടിയ നായ’ എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമര്‍ശം. ഐപിസി 153ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി.

സുധാകരന്റെ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നുവന്നത്. പ്രതിഷേധം ഉയര്‍ന്നു വന്നിതിനു പിന്നാലെ സുധാകരന്‍ പരാമര്‍ശം പിന്‍വലിക്കുന്നതായി അറിയിച്ചിരുന്നു. എന്നാല്‍ സുധാകരനെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.

Previous articleമഴ: എറണാകുളത്ത് കോടിക്കണക്കിന് രൂപയുടെ കൃഷി നാശം
Next articleപൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി