യുഎസില്‍ കറുത്ത വര്‍ഗക്കാരി സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഫെഡറല്‍ അപ്പീല്‍ കോടതി ജഡ്ജിയായിരുന്ന കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സനാണ് യുഎസ് നീതിന്യായ വ്യവസ്ഥയില്‍ പുതിയ ചരിത്രം രചിച്ചത്.
ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സിന്റെ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ജഡ്ജി സ്റ്റീഫന്‍ ബ്രയാന്‍ ചുമതലയൊഴിഞ്ഞ പദവിയിലേക്കാണ് കെറ്റാന്‍ജിയുടെ നിയമനം.
പ്രസിഡന്റ് ജോ ബൈഡന്‍ കെറ്റാന്‍ജിയെ നാമനിര്‍ദ്ദേശം ചെയ്തത് തന്നെ ചരിത്രത്തിലിടം പിടിച്ചിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട കറുത്ത വര്‍ഗക്കാരിയെന്ന് നേട്ടമാണ് കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ സ്വന്തം പേരിലെഴുതി ചേര്‍ത്തത്. ഈ നോമിനേഷന്‍ യുഎസ് സെനറ്റ് അംഗീകരിച്ചതോടെയാണ് പുതിയ ചരിത്രം കുറിക്കപ്പെട്ടത്.