Home News രണ്ടു വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം തിരികെ സ്‌കൂളിലേയ്‌ക്ക്: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷ൦ ഇന്ന്...

രണ്ടു വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം തിരികെ സ്‌കൂളിലേയ്‌ക്ക്: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷ൦ ഇന്ന് ആരംഭിക്കും

156
0

നീണ്ട രണ്ടു വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം കേരളം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക്. സ്‌കൂൾ പ്രവേശനോത്സവത്തോടെയാണ് പുതിയ അദ്ധ്യയന വർഷത്തിന് ഇന്ന് തുടക്ക൦ കുറിക്കുന്നത്. സംസ്ഥാന തല പ്രവേശനോത്സവം കഴക്കൂട്ടം ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ തലത്തിലും ഉപജില്ലാതലത്തിലും പ്രവേശനോത്സവം നടക്കും.

പൊതു വിദ്യാഭ്യാസ മേഖലയിലെ 13,00,0 സ്‌കൂളുകൾ ഇന്ന് തുറക്കുമ്പോൾ 42.9 ലക്ഷം വിദ്യാർത്ഥികളും 1.8 ലക്ഷം അദ്ധ്യാപകരും കാൽ ലക്ഷത്തോളം അനദ്ധ്യാപകരും ഇന്ന് മുതൽ വീണ്ടും സ്‌കൂളുകളിലേക്കെത്തും. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്‌ളാസിൽ ചേർന്നിരിക്കുന്നത്. രണ്ടു വർഷം നടക്കാതിരുന്ന കായിക , ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും.

സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാസ്‌ക് നിർബന്ധമാണ്. സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ഒന്നാം വാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ടെന്ന് ഇന്നലെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. മാസ്കും സാനിറ്റൈസറും നിർബന്ധം. ഭക്ഷണം പങ്കുവയ്കകരുത്. ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതൽ 17 വയസ്സ് വരെയുള്ള 54.12% കുട്ടികൾക്കും 12നും 14നും ഇടിയിലുള്ള 14.43% കുട്ടികൾക്കും രണ്ട് ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്. പാഠപുസ്തക, യൂണിഫോം വിതരണം 90ശതമാനം പൂർത്തിയായി.

Previous articleകള്ളപ്പണം വെളുപ്പിക്കല്‍ കേസ്: കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് സമന്‍സ്
Next articleമലയാളി ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു; പ്രധാനമന്ത്രി അനുശോചനം അറിയിച്ചു