Home News ഓണാഘോഷത്തിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാജമദ്യം; പൊലീസ് പരിശോധന

ഓണാഘോഷത്തിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാജമദ്യം; പൊലീസ് പരിശോധന

155
0

ഓണാഘോഷത്തിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാജമദ്യം, ലഹരി വസ്തുക്കള്‍ വില്‍പന തടയാന്‍ പൊലീസ് പെട്രോളിംഗ് ശക്തമാക്കി. ഓണക്കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യാജമദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും കടത്ത് വര്‍ദ്ധിക്കാന്‍ സാധ്യതയുളള സാഹചര്യത്തിലാണ് നടപടി. വാഹന പരിശോധനയും രാത്രികാല പെട്രോളിംഗും ഊര്‍ജ്ജിതമാക്കി.

ലഹരി വസ്തുക്കളുടെ വില്‍പ്പന, വിതരണം എന്നിവ തടയുന്നതിനായി പോലീസും ബന്ധപ്പെട്ട വകുപ്പുകളും സംയുക്തമായി പരിശോധനകള്‍ നടത്തും. ചെക്ക് പോസ്റ്റുകളിലും അതിര്‍ത്തി പ്രദേശങ്ങളിലും പരിശോധന ഊര്‍ജ്ജിതമാക്കി. ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കി പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്ന സംഘങ്ങളെ നിരീക്ഷിക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളിലും, ട്രെയിനുകളിലും പരിശോധന നടത്തും.

ലഹരിവസ്തുക്കളുടെ വില്‍പ്പനയോ വിതരണമോ വ്യാജമദ്യവില്‍പ്പനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂമിലെ 112 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിവരങ്ങള്‍ അറിയിക്കാം.

 

Previous articleഓട്ടോ വഴി തിരിച്ചുവിട്ട് യാത്രക്കാരിയെ ബലാത്സംഗം ചെയ്തു
Next articleസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത,12ജില്ലകളിൽ യെല്ലോ അലർട്ട്