Home News കേരള പൊലീസിന്റെ ജനവിരുദ്ധ മുഖം പൂര്‍ണമായും മാറി, ആത്മവിശ്വാസം കൂടി, നല്ല മാതൃകകളായി: മുഖ്യമന്ത്രി

കേരള പൊലീസിന്റെ ജനവിരുദ്ധ മുഖം പൂര്‍ണമായും മാറി, ആത്മവിശ്വാസം കൂടി, നല്ല മാതൃകകളായി: മുഖ്യമന്ത്രി

61
0

കേരള പൊലീസിന്റെ ജനവിരുദ്ധ മുഖം ഇപ്പോള്‍ പൂര്‍ണമായും മാറിയെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആറ്റിങ്ങല്‍ നഗരൂരില്‍ കേരളാ പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.

പൊലീസ് ജനങ്ങളോട് ഇടപെടുന്നതില്‍ എല്ലാം നല്ല മാറ്റങ്ങളുണ്ടായി. ജനങ്ങളോട് പൊലീസ് ഇപ്പോള്‍ വലിയ തോതില്‍ സഹകരിക്കുന്നുണ്ട്. എല്ലാ നന്മയെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. വ്യത്യസ്ഥമായി സേനയ്ക്ക് അപമാനം വരുത്തി വെക്കുന്നവര്‍ക്ക് ഒരു സംരക്ഷണവും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്ത് എല്ലാവരും വീട്ടില്‍ അടച്ചിരുന്നപ്പോള്‍ പോലീസ് വെയിലത്തായിരുന്നു. പോലീസിന്റെ ആത്മവിശ്വാസം കൂടി. നല്ല കാര്യങ്ങളുടെ മാതൃകകളായി പോലീസ് മാറി. വലിയ സേനയിലെ ഓരോരുത്തരും ഈ നല്ല രീതിയിലേക്ക് മാറണം. പഴയ കാലത്തെ രീതികള്‍ നഷ്ടപ്പെട്ട് പോകുന്നതിനോട് യോജിപ്പ് തോന്നാത്ത ചിലര്‍ ഉണ്ട്. അത്തരം ആളുകള്‍ പഴയ ശീലം വെച്ച് മുന്നോട്ട് പോകുന്നുമുണ്ട്. എല്ലാ നന്മയെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.

Previous articleമലപ്പുറത്ത് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Next articleഎകെജി സെന്റര്‍ ആക്രമണം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു