Home News തിരുവല്ലയില്‍ സിപിഎം നേതാവിന്‌റെ കൊലപാതകം; എല്ലാ പ്രതികളും അറസ്റ്റില്‍

തിരുവല്ലയില്‍ സിപിഎം നേതാവിന്‌റെ കൊലപാതകം; എല്ലാ പ്രതികളും അറസ്റ്റില്‍

308
0

പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലലെ മുഴുവന്‍ പ്രതികളും പിടിയിലായെന്ന് പൊലീസ് അറിയിച്ചു. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളായ ജിഷ്ണു , നന്ദു , പ്രമോദ്,മുഹമ്മദ് ഫൈസല്‍ എന്നിവരെ ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയിരുന്നു.

മുഖ്യപ്രതി ജിഷ്ണു ചാത്തങ്കേരി മുന്‍ യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നില്‍ സംശയിക്കുന്നതായി എസ്പി പറഞ്ഞു. സി.പിഎമ്മിന്‌റെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കൊലപാതകം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പുറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

 

Previous articleഈതർ ഇൻഡസ്ട്രീസ് അടുത്തയാഴ്ച 1,000 കോടി രൂപയുടെ ഐപിഒ നടത്തിയേക്കും
Next articleസന്ദീപിന്റേത് നിഷ്ഠൂരമായ കൊലപാതകമെന്ന് മുഖ്യമന്ത്രി