പീഡനക്കേസില്‍ സോഷ്യല്‍ മീഡിയ താരം അറസ്റ്റിലായതിന് പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ്. മിന്നണതെല്ലാം പൊന്നാകില്ല എന്നതാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഫെയ്സ്ബുക്ക് വഴിയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത നമുക്കോരോരുത്തര്‍ക്കും ഉണ്ടാകണം. അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളില്‍ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുത് എന്ന് പൊലീസ് പറയുന്നു.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണം. ഓര്‍ക്കുക പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവര്‍ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ല എന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
e